കോഴിക്കോട്: കഴിഞ്ഞ ദിവസം അന്തരിച്ച കോഴിക്കോട് സിറ്റി കോർപ്പറേഷൻ വർക്കേഴ്സ് യൂണിയൻ (എഐടിയുസി) വർക്കിംഗ് പ്രസിഡന്റും, കേരളാ സ്റ്റേറ്റ് മുൻസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ വർക്കിംഗ് കമ്മറ്റി അംഗവും, സിപിഐ കോർപ്പറേഷൻ ബ്രാഞ്ച് സെക്രട്ടറിയും മുനിസിപ്പൽ എംപ്ലോയീസ് സഹകരണ സംഘം മുൻ പ്രസിഡന്റുമായിരുന്ന വി ടി ഗോപാലന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. നിസ്വാർത്ഥതയോടെയും ത്യാഗപൂർണ്ണമായുമുള്ള തൊഴിലാളി പ്രവർത്തനത്തിന്റെ ഉത്തമ മാതൃകയായിരുന്നു വി ടി ഗോപാലനെന്ന് യോഗം അഭിപ്രായപ്പെട്ടു. കോഴിക്കോട് കെ എം കുട്ടികൃഷ്ണൻ സ്മാരക എഐടിയുസി ഹാളിൽ ചേർന്ന അനുശോചന യോഗത്തിൽ മുനിസിപ്പൽ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ ജി പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. അഡ്വ. പി ഗവാസ്, ഇ സി സതീശൻ, പി കെ നാസർ, പി പ്രസന്നകുമാർ, കെ ദാമോദരൻ, പി വി മാധവൻ, സി പി സദാനന്ദൻ, ജനാർദ്ദനൻ കളരിക്കണ്ടി, ടി രാധാകൃഷ്ണൻ, ടി വി ബാബു, സി സുബ്രഹ്മണ്യൻ, അസീസ് ബാബു, എസ് രമേശൻ, പി പുഷ്പ, സി ഫൈസൽ, കെ മഹേശ്വരി, അഹമ്മദ്കുട്ടി കുന്നത്ത്, ടി എം സജീന്ദ്രൻ, എം ശിവകുമാർ, എം കെ പ്രജേഷ്, ആശാ ശശാങ്കൻ, ആർ വി ശിവൻ, അഡ്വ. എ കെ സുകുമാരൻ, എസ് എ കുഞ്ഞിക്കോയ, ബൈജുമേരിക്കുന്ന്, ടി ഉണ്ണികൃഷ്ണൻ, യു സതീശൻ തുടങ്ങിയവർ സംസാരിച്ചു.
മഹിളാസംഘം ജില്ലാ സെക്രട്ടറി റീന മുണ്ടേങ്ങാട്ട്, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പിലാക്കാട്ട് ഷൺമുഖൻ എന്നിവർ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.