കൊല്ലം:ഒഡീഷയിൽ വച്ച് ഈ മാസം 10,11,12 തീയതികളിൽ നടക്കുന്ന നാഷണൽ ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീം അംഗങ്ങളെ പ്രഖ്യാപിച്ചു.
ആൺകുട്ടികളുടെ ടീമിനെ ജിഷ്ണു വി.ടിയും (കോഴിക്കോട്)
പെൺകുട്ടികളുടെ ടീമിനെ നിന്നുള്ള രേഷ്മ എം എസ്സും (തിരുവനന്തപുരം)നയിക്കും.
ടീം ഇന്നലെ ഒഡീഷയിലേക്ക് പുറപ്പെട്ടു.
നവംബർ 16, 17 തീയതികളിൽ കോഴിക്കോട് വച്ച് നടന്ന സംസ്ഥാന ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും ചാമ്പ്യൻമാരായിരുന്നു.
തുടർന്ന് കൊല്ലത്തും തിരുവനന്തപുരത്തുമായി നടന്ന ക്യാമ്പിൽ നിന്നാണ് ഇരു വിഭാഗത്തിലും12 വീതം അംഗങ്ങളെ തെരഞ്ഞെടുത്തത്.
ആൺകുട്ടികളുടെ ടീം പരിശീലകൻ ജോർജ് ആരോഗ്യവും,ടീം മാനേജർ അരുൺ സേവ്യറും
പെൺകുട്ടികളുടെ പരിശീലക നീതുവും ടീം മാനേജർ കൃഷ്ണ മധുവുമാണ്.
ഡിസംബർ 16 ,17 ,18 തീയതികളിൽ ഒഡീഷയിൽ വെച്ച് നടക്കുന്ന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള കേരള ടീമംഗങ്ങൾ കൊല്ലത്തുംതിരുവനന്തപുരത്തുമായി പരിശീലനത്തിലാണ്.