സത്രീകൾക്ക് നേരെ അതിക്രമങ്ങൾ വർദ്ധിക്കുമ്പോൾ ഭരണകൂടം നോക്കുകുത്തിയാവുന്നു. അഡ്വ.നിവേദിത സുബ്രഹ്മണ്യൻ
മേപ്പയൂർ:കേരളത്തിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ നാൾക്ക് നാൾ വർദ്ധിക്കുമ്പോഴും സർക്കാരും സാംസ്കാരിക നായകരും മൗനം പാലിക്കുകയാണ്.കേരളം ഇന്ന് വരെ കാണാത്ത രീതിയിലുള്ള അതിക്രമങ്ങളാണ് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്നത്.ലഹരി മരുന്നുകൾക്ക് അടിമപ്പെട്ട് സ്ത്രീ സമൂഹം ആക്രമിക്കപ്പെടുമ്പോൾ അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന തരം താണ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.മേപ്പയൂരിൽ മഹിളാ മോർച്ച ജില്ലാപഠനശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.സത്രീകൾ അരക്ഷിതാവസ്ഥയിലാകുന്ന സന്ദർഭങ്ങളിൽ സർക്കാർ നിശബ്ദത പാലിക്കുകയാണ്. സത്രീകൾക്ക് നവോത്ഥാനം ഉണ്ടാക്കി നൽകാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവർ സ്ത്രീകളെ നിശ്ചലരാക്കി മാറ്റി പ്രതികരണ ശേഷിയില്ലാത്ത സ്ത്രീ സമൂഹം സൃഷ്ടിക്കുവാനായിരുന്നു സർക്കാർ ലക്ഷ്യം...








