കോഴിക്കോട്: ന്യൂനപക്ഷങ്ങൾ ബിജെപിയുമായി അടുക്കുമ്പോൾ ഇടതുവലതു നേതാക്കൾ വെപ്രാളപ്പെടുകയാണെന്നും അവർ ഇത്രയും കാലം നടത്തിയ കളളപ്രചരണങ്ങൾ തളളി ന്യൂനപക്ഷങ്ങൾ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാൻ തുടങ്ങിയതുകൊണ്ട് ഇനി ഈ നേതാക്കൾക്ക് ഉറക്കം നഷ്ടപ്പെട്ട ദിനങ്ങളായിരിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ.സാമൂഹ്യ പരിഷ്കർത്താവായ മഹാത്മാ ജ്യോതിബ ഫൂലെയുടെ ജന്മദിനം സാമൂഹ്യ സമരസതാ ദിനമായി ആചരിക്കുന്നതിൻറെ ഭാഗമായി ഒബിസി മോർച്ച ജില്ലാകമ്മറ്റി മാരാർജി ഭവനിൽ സംഘടിപ്പിച്ച ചർച്ചാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അടുത്ത ഇരുപഞ്ച് വർഷത്തേക്കുളള കാഴചപ്പാടുമായി നീങ്ങുന്ന ബിജെപിയെ നേരിടാൻ കമ്മ്യൂണിസ്റ്റു – കോൺഗ്രസ്സ് മുന്നണികളുടെ കയ്യിലുണ്ടായിരുന്ന ആകെയുളള തുരുപ്പുചീട്ടായിരുന്നു ന്യൂനപക്ഷത്തിനെ ഭയപ്പെടുത്തൽ.ന്യൂനപക്ഷങ്ങൾ ബിജെപിയുമായി അടുത്താൽ കേരളത്തിലെ രണ്ടുമുന്നണികളും ആയുധം നഷ്ടപ്പെട്ട പടയാളികളെ പ്പോലെയാകുമെന്നും സജീവൻ പരിഹസിച്ചു.
കാൽ നൂറ്റാണ്ട് കാലം കാത്തിരുന്ന ദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ നടപ്പിലാക്കാൻ സാധിച്ചത് നരേന്ദ്ര മോദിയുടെ കാലഘട്ടത്തിലാണ്. പിന്നോക്ക വിഭാഗ ക്കൾക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന വിവിധ ജനക്ഷേമപദ്ധതികളെ കുറിച്ചുള്ള ചർച്ചാ സംഗമവും സംഘടിപ്പിച്ചു.
ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡൻ്റ് ശശിധരൻ നാരങ്ങയിൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ശശികുമാർ അയ്യപ്പുരം, സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.കെ.അജിത്കുമാർ, സംസ്ഥാന ട്രഷറർ കെ.ബബ് ലു, ജനറൽ സെക്രട്ടറി കെ.അജയഘോഷ്, എന്നിവർ സംസാരിച്ചു.