മേപ്പയൂർ:കേരളത്തിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ നാൾക്ക് നാൾ വർദ്ധിക്കുമ്പോഴും സർക്കാരും സാംസ്കാരിക നായകരും മൗനം പാലിക്കുകയാണ്.കേരളം ഇന്ന് വരെ കാണാത്ത രീതിയിലുള്ള അതിക്രമങ്ങളാണ് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്നത്.ലഹരി മരുന്നുകൾക്ക് അടിമപ്പെട്ട് സ്ത്രീ സമൂഹം ആക്രമിക്കപ്പെടുമ്പോൾ അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന തരം താണ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.മേപ്പയൂരിൽ മഹിളാ മോർച്ച ജില്ലാപഠനശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.സത്രീകൾ അരക്ഷിതാവസ്ഥയിലാകുന്ന സന്ദർഭങ്ങളിൽ സർക്കാർ നിശബ്ദത പാലിക്കുകയാണ്. സത്രീകൾക്ക് നവോത്ഥാനം ഉണ്ടാക്കി നൽകാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവർ സ്ത്രീകളെ നിശ്ചലരാക്കി മാറ്റി പ്രതികരണ ശേഷിയില്ലാത്ത സ്ത്രീ സമൂഹം സൃഷ്ടിക്കുവാനായിരുന്നു സർക്കാർ ലക്ഷ്യം വെച്ചതെന്നും അഡ്വ.നിവേദിത പറഞ്ഞു. സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ട് എന്ന് വരുത്തി തീർക്കാൻ നൈറ്റ് മാർച്ച് വരെ സംഘടിപ്പിച്ച സർക്കാർ അനുകൂല സംഘടനകളെ നാണിപ്പിക്കുന്ന തരത്തിൽ പകൽ സമയങ്ങളിൽ പോലും സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസ്സിൽ പോലും സധൈര്യം യാത്ര ചെയ്യുവാൻ സാധിക്കാത്ത സാഹചര്യമാണുള്ളത് ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുവാൻ മഹിളാ മോർച്ച തയ്യാറാകുമെന്നും അഡ്വ.നിവേദിത പറഞ്ഞു.രണ്ട് ദിവസം നടക്കുന്ന പഠനശിബിരത്തിന് ജില്ലാ പ്രസിഡൻ്റ് അഡ്വ. രമ്യാ മുരളി പതാക ഉയർത്തി തുടക്കം കുറിച്ചു.
മഹിളാ മോർച്ചയുടെ പ്രവർത്തനങ്ങളെ ആസ്പദമാക്കി ശിബിരത്തിൽ ആരംഭിച്ച പ്രദർശനി ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി നവ്യാ ഹരിദാസ്, സംസ്ഥാന സെക്രട്ടറി ഷൈമ പൊന്നത്ത്, സംസ്ഥാന ട്രഷറർ ടി. സത്യ ലക്ഷ്മി, ജില്ലാജനറൽ സെക്രട്ടറിമാരായ അഡ്വ.എ.കെ.സുപ്രിയ, സി.കെ.ലീല, നേതാക്കളായ സോമിത ശശികുമാർ, ശ്രീജ സി.നായർ, ശോഭാ സുരേന്ദ്രൻ, ശോഭാ സദാനന്ദൻ, സഗിജ സത്യൻ, ലീന ദിനേശ്, ബി.ജെ.പി.നേതാക്കളായ എം.മോഹനൻ, ഹരിദാസ് പൊക്കിണാരി, അനുരാധാ തായാട്ട്, ബിന്ദുചാലിൽ, സുരേഷ് കണ്ടോത്ത്, മധുപുഴയരികത്ത് എന്നിവർ സംബന്ധിച്ചു
സമാപന സമ്മേളനം ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേഷ് ഉദ്ഘാടനം ചെയ്യും.