ബിജെപിക്ക് ഇനി 280 മണ്ഡലം കമ്മിറ്റികൾ: പാർലമെന്റ് തിരഞ്ഞെടുപ്പിന് പാർട്ടി സംഘടനാപരമായ ഒരുങ്ങി: കെ.സുരേന്ദ്രൻ
പാലക്കാട്: ബിജെപി നിയോജകമണ്ഡലം കമ്മിറ്റികൾ പുനക്രമീകരിച്ചുവെന്നും 140 നിയോജക മണ്ഡലം കമ്മിറ്റികൾക്ക് പകരം ഇനി മുതൽ 280 മണ്ഡലം കമ്മിറ്റികളുണ്ടാവുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ 2024 ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടനാപരമായ ഒരുക്കം പാർട്ടി തുടങ്ങി കഴിഞ്ഞു. പാർട്ടി അച്ചടക്കം പരമപ്രധാനമായിരിക്കും. പാർട്ടിപ്രവർത്തകരിൽ നിന്നും ലഭിച്ച ആവശ്യങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച് സംസ്ഥാന-ജില്ലാ പുനസംഘടനകൾ നടന്നു. ഈ മാസം അവസാനത്തോടെ പുതിയ മണ്ഡലം കമ്മിറ്റികൾ നിലവിൽ വരും. പുതിയ നേതൃത്വത്തെ വളർത്തിയെടുക്കാൻ മണ്ഡലം പ്രസിഡന്റുമാരുടെ പ്രായപരിധി 45 വയസാക്കും. സ്ത്രീകൾക്കും മതന്യൂനപക്ഷങ്ങൾക്കും...









