കോഴിക്കോട്: കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം ഭരണരഷ്ട്രീയത്തിൻ്റെ തടവറയിലാണെന്നും വിരമിച്ച വൈസ് ചാൻസലറെ മാനദ്ധണ്ഡങ്ങൾ അട്ടിമറിച്ച് പുനർ നിയമനം നടത്തിയത് വിദ്യാഭ്യാസ മേഖലയെ ലജ്ജിപ്പിക്കുന്നതാണെന്നും എം.കെ രാഘവൻ എം.പി. ഡി ഡി ഓഫീസിലെ ജീവനക്കാരെ പോലെ തന്നെ അവകാശങ്ങളും പ്രയാസങ്ങളും ഉള്ള എയ്ഡണ്ട് കോളേജ് മേഖലയിലെ ജീവനക്കാരോടും അനുഭാവപൂർവ്വം പെരുമാറണമെന്നും കാലതാമസമില്ലാതെ അനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും ‘ഡി ഡി ഓഫീസ് മാതൃകാപരമായ ഉത്തരവാദിത്വം പാലിക്കണമെന്നും എം.കെ.രാഘവൻ എം.പി ആവശ്യപ്പെട്ടു.
കോഴിക്കോട് ഉത്തരമേഖല കോളേജ് വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ കെ.പി. സി .എം.എസ് എ ഉത്തരമേഖല കമ്മിറ്റി നടത്തിയ ധർണ്ണ സമരം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡണ്ട് എ.രൂപേഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് കെ.പി ദിനേശൻ ഭാരവാഹികളായ സ്റ്റാലിൻ രാജഗിരി, സി.എച്ച് , പി.പി ദിപു, പ്രേംജി, കെ.എസ്.ഡി സി സി ജനറൽ സെക്രട്ടറി മമ്മദ് കോയ എൻ ജി ഒ സംസ്ഥാന സെക്രട്ടറി ഷിബു പ്രശാന്ത് കോറോം, എൻ.വി ശ്രീനിവാസൻ, കെ.പി.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.ഇത് സംബന്ധിച്ച് ഡി ഡി ക്ക് നിവേദനവും നൽകി.