Tuesday, October 15, 2024
Local NewsPolitics

മസ്‌റ്റർ റോളിൽ ഒപ്പിട്ട ശേഷം തൊഴിലുറപ്പ് തൊഴിലാളികൾ സമരത്തിനു പോയെന്നു പരാതി


ബാലുശ്ശേരി :മസ്റ്റർ റോളിൽ ഒപ്പിട്ട ശേഷം ജോലി എടുക്കാതെ തൊഴിലുറപ്പ് തൊഴിലാളികൾ സമരത്തിനു പോയതായി പരാതി. പനങ്ങാട് പത്താം വാർഡിൽ നിന്ന് ഒട്ടേറെ തൊഴിലാളികൾ ഒപ്പിട്ട ശേഷം കേന്ദ്ര സർക്കാരിനെതിരെ സമരത്തിനു പോയതിൽ നടപടി ആവശ്യപ്പെട്ട് ബിജെപി ജില്ലാ സെക്രട്ടറി ഷൈനി ജോഷി തൊഴിലുറപ്പ് ഓംബുഡ്സ്മാനു പരാതി നൽകി.

രാഷ്ട്രീയ പരിപാടികൾക്കു തൊഴിലുറപ്പ് തൊഴിലാളികളെ സിപിഎം കൊണ്ടുപോകുന്നതു പതിവാണെന്നു പരാതി യിൽ പറയുന്നു. തൊഴിലുറപ്പ് കൂലി സമരം നടത്താൻ വിനിയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അവർ പറഞ്ഞു. സിഐടിയുവിന്റെ നേതൃത്വത്തിലുള്ള തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം നടത്തിയിരുന്നു. ക്രമ ക്കേടിലൂടെ വന്ന സാമ്പത്തിക നഷ്ടം ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കണമെന്നും ഷൈനി ജോഷി പരാതിയിൽ ആവശ്യപ്പെട്ടു.


Reporter
the authorReporter

Leave a Reply