ഫറോക്ക് : അഖിലേന്ത്യാ കിസാൻ സഭ ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക
സമരത്തിൻ്റെ ഒന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കർഷക സംഗമം സംഘടിപ്പിച്ചു.
ഫറോക്ക് റയിൽവേ സ്റ്റേഷൻ പരിസരത്തു നടന്ന സംഗമം സി പി ഐ ജില്ലാക്കമ്മിറ്റി അംഗം പിലാക്കാട്ട് ഷൺമുഖൻ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ജില്ലാക്കമ്മിറ്റി അംഗം ചന്ദ്രമതി തൈത്തോടൻ അദ്ധ്യക്ഷയായി.
സി പി ഐ മണ്ഡലം സെക്രട്ടറി
നരിക്കുനി ബാബുരാജൻ,
ഒ ഭക്തവത്സലൻ,റീന മുണ്ടേങ്ങാട്ട്,
പി പീതാംബരൻ,ടി ഉണ്ണികൃഷ്ണൻ,
മജീദ് വെൺമരത്ത്,എം എ ബഷീർ,
ടി ശ്രീധരൻ,പി മുരളീധരൻ,
രാജൻ പട്ടാഞ്ചേരി എന്നിവർ സംസാരിച്ചു. പൊതുയോഗത്തിനു മുമ്പ് കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫറോക്ക് ടൗണിൽ പ്രകടനവും നടത്തി.