Tuesday, October 15, 2024
GeneralLatestPolitics

ബി.ജെ.പി സർക്കാർ രാജ്യത്തെ തകർക്കുന്നു: എം കെ ഫൈസി


കോഴിക്കോട്: വികലമായ സാമ്പത്തിക നയങ്ങളും സംഘർഷഭരിതമായ സാമൂഹിക സാഹചര്യം സൃഷ്ടിച്ചു. ബിജെപി സർക്കാർ രാജ്യത്തെ തകർക്കുകയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. കോഴിക്കോട്ട് മാധ്യമപ്രവർത്ത കരോട് രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ സംബന്ധിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം. നോട്ട് നിരോധനം, ജിഎസ്ടി ഉൾപ്പെടെയുള്ള സാമ്പത്തിക പരിഷ് കാരങ്ങൾ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് തകർത്തു. തൊഴിലില്ലായ്മ അനുദിനം വർധിക്കുകയാണ്. ലോക ദാരിദ്ര്യ പട്ടികയിൽ 117 രാജ്യങ്ങളിൽ 101-ാം സ്ഥാനത്താണ് ഇന്ത്യ, കാർഷിക നിയമങ്ങളും തൊഴിൽ നിയമഭേദഗതിയുമെല്ലാം കോർപ്പറേറ്റ് ദാസ്യത്തിന്റെ ഭാഗമാണ്. മോദിക്ക് പ്രതിബദ്ധത കോർപ്പറേറ്റുകളോട് മാത്രമായിരിക്കുന്നു.

പൊതുമേഖലാ സ്ഥാപനങ്ങൾ ഓരോന്നായി വിറ്റു തുലയ്ക്കുകയാണ്. മോദി ഭരണത്തിൽ രാജ്യ സുരക്ഷ പോലും അപകടത്തിലായിരിക്കുന്നു. രാജ്യാതിർത്തിക്കുള്ളിൽ കടന്നുക യറിയ ചൈന വില്ലകളും പാലങ്ങളും നിർമിക്കുകയാണ്. അസഹിഷ്ണുത വളർത്തി സമുദായങ്ങൾക്കിടയിൽ ശത്രുതയും സംഘർഷങ്ങളും സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ആസൂത്രിതമായി നടപ്പാക്കുകയാണ്. രാജ്യത്ത് കലാപം സൃഷ്ടിക്കാനുള്ള ഏറ്റവു പുതിയ ശ്രമത്തിന്റെ ഭാഗമാണ് മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിനെതിരായ നീക്കം. രാജ്യം നേരിടുന്ന ഇത്തരം ഗുരുതര പ്രശ്നങ്ങൾക്ക് ജനകീയമായ പരിഹാരം കാണുന്നതിനുള്ള മുന്നേറ്റമാണ് എസ്ഡിപിഐ എന്നും എം കെ ഫൈസി പറഞ്ഞു.


Reporter
the authorReporter

Leave a Reply