കെ.സുരേന്ദ്രൻ അമിത്ഷായെ കണ്ടു
ന്യൂഡൽഹി: സഞ്ജിത്ത് വധക്കേസ് എൻഐഎ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കേന്ദ്രആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായെ കണ്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആർഎസ്എസ്-ബിജെപി പ്രവർത്തകരായ 10 പേരെയാണ് ഇസ്ലാമിക തീവ്രവാദികൾ കൊല്ലപ്പെടുത്തിയത്. ഇതുവരെ 50 ഓളം സംഘപരിവാർ പ്രവർത്തകരെയാണ് ജിഹാദികൾ കൊലപ്പെടുത്തിയതെന്നും അമിത്ഷായ്ക്ക് നൽകിയ കത്തിൽ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പ്രസ്തുത കേസുകളിലൊന്നും പൊലീസ് ഗൂഢാലോചനകൾ അന്വേഷിച്ചിട്ടില്ല. തീവ്രവാദ ശക്തികളാണ് ഇതിന് പിന്നിൽ എന്നറിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ല. സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ രീതി, കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ, ആസൂത്രണം എന്നിവ തീവ്രവാദശൈലിയിലാണ്. സിപിഎം- പോപ്പുലർ ഫ്രണ്ട് വർഗീയ...









