കോഴിക്കോട്: കെ റെയിൽ കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചുരുക്കം ആളുകളെ മാത്രം ലക്ഷ്യം വച്ചുള്ള പദ്ധതിയാണിത്. ഒരുലക്ഷം കോടിയിൽ അധികം ചെലവിട്ട് ഈ പദ്ധതി നടപ്പാക്കാൻ ആണ് സർക്കാർ ലക്ഷ്യം.
പാരിസ്ഥിതിക ആഘാത പഠനം നടത്തിയില്ല. പദ്ധതിക്ക് പിന്നിൽ ഭീമമായ അഴിമതിക്ക് കളം ഒരുങ്ങുകയാണ്. പദ്ധതിയുടെ പേരിൽ കോടികൾ കമ്മീഷൻ പറ്റാൻ ആണ് ശ്രമം.സാർവത്രിക അഴിമതി ആണ് ലക്ഷ്യം. സർക്കാരിന് ദുഷ്ടലാക്കാണെന്നും സുരേന്ദ്രൻ പറഞ്ഞു.കോഴിക്കോട് നടന്ന കെ റെയിൽ വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുരേന്ദ്രൻ.
പദ്ധതിക്ക് വേണ്ടി വരുന്ന വായ്പ,അതിന്റെ മാനദണ്ഡങ്ങൾ, പലിശ, കൺസ്സൾട്ടൻസി എന്നിവയെ കുറിച്ച് ഒരു വ്യക്തതയും സർക്കാരിന് ഇല്ല.പിണറായി ദുരഭിമാനം വെടിയണം. തെറ്റ് തിരുത്തണം.
കെ റെയിൽ പദ്ധതിക്ക് ബദൽ മാർഗങ്ങൾ ആലോചിക്കാൻ തയാറാവണം. വികസനത്തിന് മുൻഗണന ക്രമം നൽകി പദ്ധതികൾ നടപ്പാക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പദ്ധതിയെ എതിർക്കുക എന്നതാണ് ബിജെപി നിലപാട്. രക്തം ചിന്തേണ്ടി വന്നാലും പദ്ധതി നടപ്പാക്കാൻ അനുവിക്കില്ല. നന്ദിഗ്രാം അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ പിണറായി വിജയൻ സർക്കാർ തയാറാവണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ സജീവൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി അഡ്വ.പ്രകാശ് ബാബു, ജില്ലാ പ്രഭാരി അഡ്വ.ശ്രീകാന്ത്, യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് പ്രഫുൽകഷ്ണൻ, ഒ.ബി.സി. മോർച്ച സംസ്ഥാന പ്രസിഡൻറ് എൻ.പി.രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, വൈസ് പ്രസിഡൻ്റ് മാരായ ഹരിദാസ് പൊക്കിണാരി, അഡ്വ.കെ.വി സുധീർ, ടി.ബാലസോമൻ, കെ.പി.വിജയ ലക്ഷ്മി, രാമദാസ് മണലേരി, മേഖല വൈസ് പ്രസിഡൻ്റ് ടി.വി.ഉണ്ണികൃഷ്ണൻ, മേഖല സെക്രട്ടറിമാരായ അജയ് നെല്ലിക്കോട്, എൻ.പി.രാമദാസ്,ജില്ലാ സെക്രട്ടറിമാരായ പ്രശോഭ് കോട്ടുളി, അനുരാധ തായാട്ട്, ഷൈനി ജോഷി, ജില്ലാ ട്രഷറർ വി.കെ.ജയൻ, സെൽ കോഡിനേറ്റർ ടി.ചക്രായുധൻ, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ടി.രനീഷ്, മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് അഡ്വ. രമ്യ മുരളി, ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡൻ്റ് ശശിധരൻ നാരങ്ങയിൽ, കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് പി.പി.മുരളി, എസ്.സി.മോർച്ച ജില്ലാ പ്രസിഡൻ്റ് മധുപുഴയരികത്ത് എന്നിവർ സംബന്ധിച്ചു.