Tuesday, October 15, 2024
Local NewsPolitics

കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് കളക്ടർമാർ പണിമുടക്കും ധർണ്ണയും സംഘടിപ്പിക്കും


കോഴിക്കോട്. സഹകരണ മേഖലയിലെ നിക്ഷേപ വായ്പാ പിരിവുകാരെ എൺപതാം വകുപ്പിൽ ഉൾപ്പെടുത്തി മുൻകാലപ്രാബല്യത്തോടെ ജീവനക്കാരായി അംഗീകരിക്കുക, പ്രമോഷനും ഇതര ആനുകൂല്യങ്ങളും അനുവദിക്കുക, ക്ഷേമനിധി/ സ്ഥിരപ്പെടുത്തൽ/ സ്ഥിര വേതന ഉത്തരവുകളിലെ അവ്യക്തതകൾ പരിഹരിക്കുക, വിരമിച്ചവർക്ക് പെൻഷൻ നൽകാൻ അടിയന്തര നടപടി സ്വീകരിക്കുക, ക്ഷേമ പെൻഷൻ കോവിഡ് കാല ആനുകൂല്യങ്ങൾ വീടുകളിലെത്തി വിതരണം ചെയ്തതിനുള്ള ഇൻസെന്റീവ് കുടിശ്ശിക തീർത്ത് വിതരണം ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 5 ന് സംസ്ഥാന വ്യാപകമായി പണിമുടക്കും, രജിസ്ട്രാർ ഓഫീസുകൾക്ക് മുന്നിൽ ധർണയും നടത്താൻ കോഴിക്കോട് ചേർന്ന കോ-ഓപ്പറേറ്റീവ് ബാങ്ക് ഡെപ്പോസിറ്റ് കളക്ട്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമരപ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചു. 2022 ജനുവരിയിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തും.അവകാശ പത്രിക തയ്യാറാക്കാൻ നാലംഗ സമിതിയെ ചുമതലപ്പെടുത്തി. നടക്കാവ് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ഡിസിസി ജില്ലാ അധ്യക്ഷൻ അഡ്വക്കറ്റ് കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ദിനേശ് പെരുമണ്ണ അധ്യക്ഷനായി. ഐ എൻ ടി യു സി ദേശീയ വർക്കിങ് കമ്മിറ്റി അംഗം എംകെ ബീരാൻ, ഡിസിസി സെക്രട്ടറി പി കുഞ്ഞിമൊയ്തീൻ, എം സുരേഷ് ബാബു, വിജയ് പ്രകാശ്, കെ സുനിൽ, ടിപി അരവിന്ദാക്ഷൻ, പി രാജീവ്, രവി പുറവങ്കര, വിഎസ് സൂര്യപ്രഭ, എംകെ രാഘവൻ,ഷൗക്കത്ത് അത്തോളി, ടി സെയ്തൂട്ടി, എം കെ അലവിക്കുട്ടി എന്നിവർ പ്രസംഗിച്ചു.


Reporter
the authorReporter

Leave a Reply