Tuesday, December 3, 2024
GeneralLatestPolitics

ഹലാൽ സംസ്ക്കാരം ഉണ്ടാക്കുന്നതിന് പിന്നിൽ വ്യക്തമായ അജണ്ട: കെ.സുരേന്ദ്രൻ


കോഴിക്കോട്: ഹലാൽ സംസ്ക്കാരം ഉണ്ടാക്കുന്നതിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആ അജണ്ട തിരിച്ചറിയാൻ മറ്റു പാർട്ടിക്കാർക്ക് സാധിക്കില്ലെങ്കിലും ബിജെപിക്ക് സാധിക്കുമെന്ന് കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ മതതീവ്രവാദികൾ ശ്രമിക്കുന്നതിന്റെ ഭാ​ഗമാണ് ഹലാൽ. കേരളത്തിൽ ഹലാൽ പ്രതിഭാസം വളരെ പെട്ടെന്നാണ് വ്യാപകമായത്. ഇത് നിഷ്ക്കളങ്കമല്ല. ഇതിന് പിന്നിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും മതപരമായ കലഹമുണ്ടാക്കാനുമുള്ള ആസൂത്രിതമായ നീക്കമാണ്.
 പാലക്കാട് കൊലപാതകം കഴിഞ്ഞ് ഒരാഴ്ചയായിട്ടും ഒരു തുമ്പും കേരള പൊലീസിന് കിട്ടിയില്ലെന്ന് പറയുന്നത് അവിശ്വസനീയമാണ്. പൊലീസിന്റെ സഹായം തീവ്രവാദികൾക്ക് കിട്ടിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമിത്ഷായെ കാണും. കെ-റെയിൽ വിഷയത്തിൽ ബിജെപിയുടെ നിലപാട് കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ്. സാങ്കേതികമായ കുറേ തടസമുള്ളതിനാൽ കെ-റെയിലിന് കേന്ദ്ര അനുമതി കിട്ടില്ലെന്ന് തന്നെയാണ് വിശ്വാസമെന്നും സുരേന്ദ്രൻ പറഞ്ഞു.

Reporter
the authorReporter

Leave a Reply