കോർപ്പറേഷന്റെ കേന്ദ്രവിരുദ്ധ പ്രമേയത്തിനെതിനെതിരെ കോടതി ഉത്തരവുമായി ബിജെപി
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തില്‍ അവതരിപ്പിക്കാനിരുന്ന നീതിആയോഗിനെതിരെയുള്ള പ്രമേയത്തിനെതിരെ ഹൈക്കോടതിയിൽ റിട്ട്ഹർജി (WP(c)30137/2022)നൽകി പ്രമേയം റദ്ദാക്കാനുള്ള ഉത്തരവ് നേടുകയായിരുന്നു ബിജെപി.നിരന്തരമായി കോഴിക്കോട് കോർപ്പറേഷനിൽ കേന്ദ്രസർക്കാരിനെതിരെയും പാര്‍ലമെന്‍റ് പാസാക്കിയ ബില്ലുകൾക്കെതിരെയും പ്രമേയങ്ങൾ വരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ.വി. കെ സജീവന്റെ നിർദ്ദേശപ്രകാരം ബിജെപി കൗൺസില്‍ പാർട്ടി ലീഡർ നവ്യ ഹരിദാസ് അഭിഭാഷകരായ വി. സജിത് കുമാർ,കെ. ഷിനോദ് എന്നിവർ മുഖേന ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആണ് പ്രമേയം പിന്‍വലിക്കാനുളള ഉത്തരവ് വന്നിരിക്കുന്നത്. സെപ്തംബർ 23 ലെ കോർപ്പറേഷൻ...









