Friday, July 12, 2024
LatestPolitics

വിജയികൾക്കായി അനുമോദന സദസ്സൊരുക്കി ബി.ജെ.പി


ബേപ്പൂർ;ബിജെപി ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു.ബേപ്പൂർ ബി.സി റോഡിൽ ,സിറ്റി പാലസ്  ഓഡിറ്റോറിയത്തിൽ  നടന്ന അനുമോദന സദസ്സ് ബിജെപി സംസ്ഥാന സെക്രട്ടറിയും ഒ. എൻ.ജി. സി ഡയറക്ടറുമായ അഡ്വ: കെ.പി പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.
 
മണ്ഡലം പ്രസിഡണ്ട് ഷിനു പിണ്ണാണത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ ടി കെ . ഷിംജിഷ് , അശ്വതി സുരാജ്, ഷൈമ പൊന്നത്ത് , രമ്യ മുരളി,കെ പി വേലായുധൻ, കാളക്കണ്ടി ബാലൻ, ടി.അനിൽകുമാർ ,പി .സി അനന്തരാം, ഗിരീഷ് പി.മേലേടത്ത്, സി. സാബുലാൽ , എ.വി ഷിബീഷ്, ദീപ്തി മഹേഷ് എന്നിവർ പ്രസംഗിച്ചു. എൻ.സതീഷ് കുമാർ, കെ.പി. ബൈജു, പി.വി.ഷിഗീഷ്, എം. വിജിത്ത് എന്നിവർ നേതൃത്വം നൽകി.

Reporter
the authorReporter

Leave a Reply