കോഴിക്കോട്:ബേപ്പൂരിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരേയും സഹോദരതുല്യം കണ്ട് സമൂഹത്തിനായ് പ്രവർത്തിച്ച മഹത് വ്യക്തിയായിരുന്നു ടി.കെ. മനോഹരനെന്ന് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ പറഞ്ഞു.
തൻ്റെ രാഷ്ട്രീയ കാലഘട്ടം ബേപ്പൂരിനായ് സമർപ്പിച്ചു. എതിരാളികൾ പോലും സ്നേഹിക്കുന്ന പൊതുപ്രവർത്തകനായിരുന്നു. ജനസംഘ കാലഘട്ടത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരഭിച്ച് ജീവിതാവസാനം വരെ ആദർശ രാഷ്ട്രീയത്തിനായി പ്രവർത്തിച്ച വ്യക്തിത്വം മായിരുന്നു.
ദീർഘവീക്ഷണമുള്ള കാര്യകർത്താവായിരുന്നു ടി.കെ. മനോഹരനെന്നും അനുശോചന പ്രഭാഷണത്തിൽ കെ.പി.ശ്രീശൻ പറഞ്ഞു.
ബേപ്പൂർ ദീനദയാൽ ഉപാദ്ധ്യായ സേവാ മന്ദിരത്തിൽ ചേർന്ന അനുശോചന യോഗത്തിൽ ബി.ജെ.പി മണ്ഡലം പ്രസിഡൻ്റ് ഷിനു പിണ്ണാണത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം കാളക്കണ്ടി ബാലൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
രാഷ്ട്രീയ സ്വയംസേവക സംഘം നഗർ സംഘചാലക് വാസുദേവൻ കത്തലാട്ട്, മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് അഡ്വ. രമ്യ മുരളി, അടിച്ചിക്കാട്ട് വേണു,
ഷിംജീഷ് പാറപ്പുറം, ഷിബീഷ്.എ.വി,കെ.പി. ബൈജു എന്നിവർ സംസാരിച്ചു.