LatestPolitics

മാഫിയകളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കണം.അഡ്വ.വി.കെ.സജീവന്‍


കോഴിക്കോട് കോർപ്പറേഷനിൽ വർഷങ്ങളായി ഇടനിലക്കാരും,മാഫിയകളും ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന മേയറുടെ തുറന്ന പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സ്വതന്ത്രമായ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ.വി.കെ സജീവൻ മാരാർജി ഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.. കോർപ്പറേഷനിൽ സമാന്തര മാഫിയകൾ പ്രവർത്തിക്കുന്നുവെന്ന ബിജെപിയുടെ ആരോപണം മേയർ ശരിയാണെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ്, അതു കൊണ്ട് തന്നെ അന്വേഷണം സ്വതന്ത്ര ഏജൻസിയെ ഏൽപ്പിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് സജീവൻ പറഞ്ഞു.എത്രകെട്ടിട ഉടമകള്‍ അനധികൃതമായി നമ്പര്‍ തരപ്പെടുത്തിയെന്ന് വ്യക്തമാക്കാനോ,പെര്‍മിറ്റ് റദ്ദു ചെയ്യാനോ ഇതുവരെ കോര്‍പറേഷന്‍ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ പത്തു വർഷത്തെയെങ്കിലും കെട്ടിട നമ്പർ നൽകിയതുമായ കാര്യങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സമരം തുടരുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.ആഗസ്റ്റ് 9 ന് ക്വിറ്റ് മാഫിയ ശ്രൃംഖല എന്ന പേരിൽ കോർപ്പറേഷനു ചുറ്റും സമര വലയം തീർക്കും.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്യും.ഇതിന് മുന്നോടിയായി കോർപ്പറേഷൻ പരിധിയിലെ ആറ് മണ്ഡലങ്ങളിൽ ആഗസ്റ്റ് 2,3 തിയ്യതികളിൽ മണ്ഡലം പ്രസിഡൻ്റുമാരും കൗൺസിലർമാരും നയിക്കുന്ന ആറ് പ്രചരണ ജാഥകൾ പര്യടനം നടത്തും.

സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് വരണം എന്ന അഭിപ്രായത്തിൽ ഉറച്ച് ബി.ജെ.പി ജില്ലാ നേതൃത്വം.

കേന്ദ്ര സഹായത്തോട് കൂടി വരുന്ന സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് നഗരത്തിന് ആവശ്യമായിട്ടുളള പദ്ധതിയാണ്.ഡി.പി.ആർ തയ്യാറാക്കിയതിലെ അവ്യക്തത നീങ്ങി യതിന് ശേഷം ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ ഇതിനെ സംബന്ധിച്ച് ധാരണയായതാണ്.അതിന് ശേഷം യുഡിഎഫ് ആണ് അവസരവാദനിലപാട് സ്വീകരിച്ചത്.ബിജെപി സര്‍വ്വകക്ഷി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു.എന്നാല്‍ സമരം ചെയ്യുന്നവരെല്ലാവരും തീവ്രവാദികളാണെന്ന കോർപ്പറേഷൻ ഭരണ സമതിയുടെ അഭിപ്രായം ബി.ജെ.പിക്കില്ല.ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് ഭരണകക്ഷി നേതാക്കള്‍ ശ്രമിക്കേണ്ടതെന്നും ജില്ലാ പ്രസിഡണ്ട് വി.കെ സജീവൻ വ്യക്തമാക്കി.
ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി, യുവമോർച്ച ജില്ലാ പ്രസിഡൻറ് ടി.രനീഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply