ആശയ സമ്പുഷ്ടമായ ഒരു സായാഹ്നം..
കോഴിക്കോട്:ഗുരു പൂര്‍ണ്ണിമാദിനത്തില്‍ മുക്കത്ത് ‘അമ്പാടി’ വീട്ടില്‍ എം.എന്‍ കാരശ്ശേരി മാസ്റ്ററെ ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ സന്ദര്‍ശിച്ച് ആദരിച്ചു.വിട്ടുവീഴ്ചകളില്ലാത്ത നിലപാടുകളുമായി സാമൂഹ്യ ക,സാംസ്കാരിക,സാഹിത്യ,സംവാദ മേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്ന അദ്ദേഹവുമായി വിവിധവിഷയങ്ങളെ സംബന്ധിച്ച് ആശയം പങ്കുവെച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ.കെ.വി സുധീർ, കൾച്ചറൽ സെൽ കൺവീനർ സാബു കൊയ്യേരി,മുക്കം മണ്ഡലം ജനറൽ സെക്രട്ടറി അഖിൽ പി.എസ്. മണ്ഡലം സെക്രട്ടറി രാജൻ കൗസ്തുഭം, കാരശ്ശേരി ഏരിയ പ്രസിഡണ്ട് ഷിംജി വാരിയം കണ്ടി എന്നിവരും സംബന്ധിച്ചു.