ഈ ലോകം ഞങ്ങളുടേത് കൂടി… ഞങ്ങൾക്കും ജീവിക്കണംസ്നേഹിത ജൻഡർ ഹെൽപ് ഡെസ്‌ക് മലപ്പുറം നടത്തിയ ക്യാമ്പയിൻ “സൂര്യപുത്രി” ശ്രദ്ധേയമായി.
ഈ ലോകം ഞങ്ങളുടേത് കൂടി... ഞങ്ങൾക്കും ജീവിക്കണംഎന്ന സന്ദേശവുമായി സ്നേഹിത ജൻഡർ ഹെൽപ്‌ഡെസ്‌ക് മലപ്പുറം നടത്തിയ ക്യാമ്പയിൻ സൂര്യപുത്രി ശ്രദ്ധേയമായി ഫറോക്ക് :സ്നേഹിതാ സർവീസ് പ്രോവൈഡർ ടി. പി. പ്രമീളയുടെ നേതൃത്വത്തിൽ നടന്ന ഇൻസ്റ്റന്റ് പ്രോഗ്രാമിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമത്തിനെതിരെ ജനാധിപത്യ കുടുംബങ്ങൾക്ക് വേണ്ടിയുള്ള ആഹ്വനവുമായി സ്നേഹിതയുടെ സേവനങ്ങൾ വിശദീകരിച്ചുകൊണ്ട് സ്നേഹിതയും വിജിലന്റ് ഗ്രൂപ്പും ജി. ആർ. സി യും കൂടെയുണ്ടെന്ന സന്ദേശം ഉച്ചഭാഷണിയിലൂടെ ഒഴുകിയെത്തിയതോടെ വാഴയൂരിലെ കാരാട് അങ്ങാടിയിൽ ആളുകൾ ഒത്തുകൂടി. തുടർന്ന് വാഴയൂർ കനൽ ഷി തിയേറ്ററിലെ പെൺകുട്ടികൾ അവതരിപ്പിച്ച...