ഫറോക്ക്: കടലുണ്ടി പബ്ലിക് ലൈബ്രറി പഠന ഗവേഷണ കേന്ദ്രത്തിൽ യോഗ പുസ്തക ശേഖരം ശിവാനന്ദ സ്കൂൾ ഓഫ് യോഗ &ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ എം.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.അനിൽ മാരാത്ത് അദ്ധ്യക്ഷത വഹിച്ചു.
എം.സുരേന്ദ്രനാഥ്,ശശിഭൂഷൻ, തോട്ടോളി പ്രകാശൻ എന്നിവർ യോഗ പുസ്തകങ്ങൾ സമർപ്പിച്ചു.ഷിയാസ് മുഹമ്മദ് പുസ്തകം സ്വീകരിച്ചു.
എം.സുരേന്ദ്രനാഥിനെ, കുന്നത്ത് വേണുഗോപാൽ പൊന്നാട അണിയിച്ച് ആദരിച്ചു.
എം.എം.മഠത്തിൽ, സുചിത്ര പ്രിയൻ, ഉഷ, എന്നിവർ ആശംസകൾ നേർന്നു.
യൂനസ് കടലുണ്ടി സ്വാഗതവും കൃഷ്ണദാസ് വല്ലാപ്പു ന്നി നാടൻപാട്ട് അവതരിപ്പിച്ച് തുടർന്ന് നന്ദിയും പറഞ്ഞു.