കോഴിക്കോട്:ദുരന്തമുഖങ്ങളിൽ റെഡ് ക്രോസ് പ്രവർത്തകർ നടത്തുന്ന സേവനം മാതൃകാപരമാണെന്ന് കോഴിക്കോട് താലൂക്ക് റെഡ്ക്രോസ് ചെയർമാൻ ടി എ അശോകൻ പറഞ്ഞു.
മഴക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പിലെത്തിയ കുടുംബങ്ങൾക്ക് കൈത്താങ്ങായി റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് കോർപ്പറേഷൻ ബ്രാഞ്ച് നൽകുന്ന ഹൈ ജിനീക്ക് കിറ്റുകളും ബക്കറ്റുകളും വിതരണം ചെയ്യുന്നത് ഉൽഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
കോർപ്പറേഷൻ കൗൺസിലർ സി എസ് സത്യഭാമ ദുരിതാശ്വാസ കിറ്റുകൾ ഏറ്റുവാങ്ങി. റെഡ് ക്രോസ് കോർപ്പറേഷൻ ബ്രാഞ്ച് ചെയർമാൻ സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു.കമ്മറ്റി അംഗം ടി.നെജീബ് യൂത്ത് റെഡ്ക്രോസ് ഭാരവാഹികളായ അശ്വതി പുതിയാപ്പ, മഞ്ജു പി വി എന്നിവർ പ്രസംഗിച്ചു.