ഈ ലോകം ഞങ്ങളുടേത് കൂടി… ഞങ്ങൾക്കും ജീവിക്കണംഎന്ന സന്ദേശവുമായി സ്നേഹിത ജൻഡർ ഹെൽപ്‌ഡെസ്‌ക് മലപ്പുറം നടത്തിയ ക്യാമ്പയിൻ സൂര്യപുത്രി ശ്രദ്ധേയമായി
ഫറോക്ക് :സ്നേഹിതാ സർവീസ് പ്രോവൈഡർ ടി. പി. പ്രമീളയുടെ നേതൃത്വത്തിൽ
നടന്ന ഇൻസ്റ്റന്റ് പ്രോഗ്രാമിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമത്തിനെതിരെ ജനാധിപത്യ കുടുംബങ്ങൾക്ക് വേണ്ടിയുള്ള ആഹ്വനവുമായി സ്നേഹിതയുടെ സേവനങ്ങൾ വിശദീകരിച്ചുകൊണ്ട് സ്നേഹിതയും വിജിലന്റ് ഗ്രൂപ്പും ജി. ആർ. സി യും കൂടെയുണ്ടെന്ന സന്ദേശം ഉച്ചഭാഷണിയിലൂടെ ഒഴുകിയെത്തിയതോടെ വാഴയൂരിലെ കാരാട് അങ്ങാടിയിൽ ആളുകൾ ഒത്തുകൂടി.
തുടർന്ന്
വാഴയൂർ കനൽ ഷി തിയേറ്ററിലെ പെൺകുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് അരങ്ങേറി. പെണ്ണിന്റെ നോവും സമൂഹത്തിനു പെണ്ണിനോടുള്ള മനോഭാവവും ആണധികാരത്തിന്റെ തിട്ടൂരവുംഅവതരിപ്പിച്ചുകൊണ്ട് ഉള്ളിലെരിയുന്ന കനലുമായി ആൺ കൊയ്‌മക്ക് താക്കീത് നൽകിക്കൊണ്ട് അവർ പരിസരം മറന്നാടി.
സൂര്യകാന്തി നോവ്, കനൽപൊട്ടുകൾ എന്നീ കവിതകളുടെ ദൃശ്യവിഷ്കാരം നിർവ്വഹിച്ചത് കനൽ ഷി തിയേറ്റർ കലാകാരിയും നർത്തകിയുമായ വൈഷ്ണവിയാണ്.15പെൺകുട്ടികളാണ് ഫ്ലാഷ് മോബിൽ പങ്കെടുത്തത്.
പങ്കെടുത്തവർക്ക് വാഴയുരിലെ ജനപ്രതിനിധികളായ ജൗഹറ, എ.വി.അനിൽകുമാർ, സി. ഡി. എസ് ചെയര്പേഴ്സൻ സരസ്വതി. കെ, കമ്മ്യൂണിറ്റി കൗൺസിലർ സ്മിത. എൻ,ജി. ആർ. സി പ്രവർത്തകരായ ,ടി. പി. പ്രമീള, ബേബി ഗിരിജ, ജിഷ,ഷീജ,രാജീവൻ. ഇ എന്നിവർ സമ്മാനങ്ങൾ നൽകി.