ഹയർ സെക്കണ്ടറി എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിന് ജില്ലയിൽ തുടക്കമായി
ബേപ്പൂർ: ഹയർ സെക്കണ്ടറി എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിന് ജില്ലയിൽ തുടക്കമായി. ജില്ലയിലെ 177 യൂണിറ്റുകളിൽ നിന്നായി 8850 എൻ എസ് എസ് വളണ്ടിയർമാരും 177 പ്രോഗ്രാം ഓഫീസർമാരും സപ്തദിന സഹവാസ ക്യാമ്പിൽ പങ്കെടുക്കുന്നു യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന പ്രമേയത്തെ ആസ്പദമാക്കി "ഇനിയുമൊഴുകും മാനവസ്നേഹത്തിൻ ജീവവാഹിനിയായ് " എന്ന നാമകരണത്തിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. . അഗൻവാടികളെ ദത്തെടുത്ത് കൊണ്ട് നവീകരണം നടത്തുന്ന സ്നേഹാങ്കണം പദ്ധതി, തൊഴിലുറപ്പ് തൊഴിലാളികളുമായി ചേർന്ന് നടപ്പിലാക്കുന്ന മണ്ണും മനുഷ്യനും പദ്ധതി, ഗ്രാമപഥം, പ്രദേശിക ചരിത്ര നിർമ്മാണവുമായി...









