കനത്ത മഴ; പകർച്ചവ്യാധിക്കാലത്ത് അധിക ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന് ജാഗ്രതാ നിർദേശം നൽകി. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗം ചേർന്നെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആശുപത്രികൾ സജ്ജമാണ് എന്ന് ഉറപ്പ് വരുത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്കും നിർദേശം നൽകി. ആശുപത്രികളിൽ ആവശ്യമെങ്കിൽ പ്രത്യേക ചികിത്സാ സംവിധാനമൊരുക്കും. മതിയായ മരുന്നുകൾ ഉറപ്പ് വരുത്തിയിട്ടുണ്ട്. ക്യാമ്പുകളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കണം. രോഗലക്ഷണമുള്ളവരെ മാറ്റി പാർപ്പിക്കും. ക്യാമ്പുകളിൽ ആവശ്യമെങ്കിൽ ആന്റിജൻ പരിശോധന...









