ഇനി മണിക്കൂറുകൾ മാത്രം; വോട്ടെണ്ണൽ രാവിലെ എട്ട് മുതൽ
രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. മോദി തുടരുമോ അതോ രാജ്യ ഭരണം ഇൻഡ്യ മുന്നണി പിടിച്ചെടുക്കുമോ എന്നാണ് രാജ്യം മുഴുവൻ ഉറ്റുനോക്കുന്നത്. കഴിഞ്ഞ 10 വർഷക്കാലമായി മോദിയുടെ നേതൃത്വത്തിൽ തുടരുന്ന ബിജെപി ഭരണം തുടരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പറയുമ്പോൾ, ഫലങ്ങളെ തള്ളുകയാണ് ഇൻഡ്യ നേതാക്കൾ. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങുന്നതിനു മുന്നോടിയായി വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകൾ നാളെ രാവിലെ അഞ്ചരയോടെ തുറക്കും. മുൻപ് 7.30ന് ശേഷമാണ് ഇവ...