ഭാരതീയ സംസ്‌കാരത്തില്‍ സ്ത്രീ-പുരുഷ വിവേചനമില്ല: സ്വാമിനി ശിവാനന്ദപുരി
കോഴിക്കോട്: ഭാരതീയ സംസ്‌കാരത്തില്‍ സ്ത്രീ-പുരുഷ വിവേചനമില്ലെന്ന് സ്വാമിനി ശിവാനന്ദപുരി. കേസരി ഭവനില്‍ നടന്ന നവരാത്രി സര്‍ഗ്ഗോത്സവത്തില്‍ 'ഭാരതീയ ഉപാസനാ പദ്ധതിയിലെ ലിംഗസമത്വം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. സ്ത്രീത്വത്തിന് ഏറ്റവും മഹനീയമായ സ്ഥാനം കല്പിച്ചിട്ടുള്ള സംസ്‌കാരമാണ് ഭാരതത്തിന്റേത്. നവരാത്രി ആഘോഷം തന്നെ സ്ത്രീത്വത്തിന് ഭാരതം നല്‍കുന്ന പരിഗണനയുടെ പ്രതീകമാണ്. വേദകാലം മുതല്‍ നമ്മുടെ നാട് സ്ത്രീകള്‍ക്ക് ഉന്നതസ്ഥാനം നല്‍കിയിരുന്നു. ഭാരതത്തില്‍ ഋഷികളോടൊപ്പം ഋഷികകളും ബ്രഹ്‌മചാരിണികളും ഉണ്ടായിരുന്നു. ആദരിക്കാനുള്ള എന്തിനും മാതൃഭാവവും ദേവീഭാവവും നല്‍കിയ പാരമ്പര്യമാണ് സനാതനധര്‍മ്മം അനുവര്‍ത്തിച്ചിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. ബാലഗോകുലം സംസ്ഥാന...









