Friday, January 24, 2025
ExclusiveGeneralLatest

വ്യാജ ഡീസൽ ഉപയോഗം;സ്വകാര്യ ബസ്സുകളിൽ പരിശോധന


കോഴിക്കോട്: സ്വകാര്യ ബസ്സുകളിൽ വ്യാജ ഡീസൽ ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ അധികൃതർ പരിശോധന കർശനമാക്കി.

ഇന്ന് പുലർച്ചെ 5 മണിക്ക് മോട്ടോർ വാഹന വകുപ്പ് പോലീസ് എന്നിവർ സംയുക്തമായി കോഴിക്കോട് പുതിയ ബസ്സ് സ്റ്റാന്റിൽ പരിശോധന നടത്തി.

ബസ്സുകളിൽ നിന്നും ഡീസൽ ശേഖരിച്ച് പരിശോധനക്കായി അയച്ചു.

ആ.ടി.ഒ ഇ മോഹൻദാസ് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ബിജു രാജ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

കഴിഞ്ഞ ദിവസം ബസ്സുകളിൽ വ്യാജ ഡീസൽ നിറക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്നാണ് അടിയന്തിര പരിശോധന നടത്തിയത്.


Reporter
the authorReporter

Leave a Reply