വനിതാ മാധ്യമപ്രവർത്തകർക്ക് സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് നടത്തി
കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബും അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടും (ബി എം എച് ) ചേര്‍ന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കായി സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ക്യാമ്പ് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മെച്ചപ്പെട്ട ആരോഗ്യത്തിലേക്കുള്ള ചുവടുവെപ്പാണ് പരിശോധനകളും ചികിത്സയുമെന്ന് മേയർ പറഞ്ഞു. ശരിയായ സമയത്തുള്ള പരിശോധനകളും രോഗത്തെ തിരിച്ചറിയലും പെട്ടന്നുള്ള ചികിത്സയുമാണ് സ്തനാർബുദ പ്രതിരോ ധത്തിനുള്ള പ്രധാന മാർഗം. അതിന് ഇത്തരം ക്യാമ്പുകളും ബോധവത്കരണങ്ങളും അഭികാമ്യമാണെന്നും മേയർ കുട്ടിച്ചേർത്തു. ഡോ. ധന്യ കെ.എസ്., ഡോ....









