അനിയൻ
മലപ്പുറം: “വിത്തു ഗുണം പത്ത് ഗുണം” ആ നന്മയുടെ ഉത്പനങ്ങൾ ജനങ്ങളിലെത്തിക്കുയാണ് തേഞ്ഞിപ്പലം മേലേരിക്കാവ് കെ.ടി അനിരുദ്ധൻ.
പാരമ്പര്യമായി കിട്ടിയതും പ്രവർത്തി പരിചയത്തിലൂടെ ആർജ്ജിച്ചതുമായ കഴിവുകൾ ജന നന്മയ്ക്കായി ഉപയോഗപ്പെടുത്തുകയാണ് കൃഷിയിലൂടെ.
ചിലവ് കൂടുമെങ്കിലും ജൈവ രീതിയാണ് പ്രധാന ശൈലി.
ഇത്തവണ വീടിനോടടുത്ത രണ്ടേക്കർ സ്ഥലത്ത് പൂർണമായും ജൈവ രീതിയിലാണ് നെല്ല് വിളയിക്കുന്നത്.
അത്യുൽപ്പാദന ശേഷിയുള്ള ഉമ ഇനത്തിലുള്ള വിത്ത് സെപ്തംബറിൽ ഒറ്റ ഞാറായി നട്ടു.
അനിരുദ്ധൻ തന്നെ നിർമ്മിച്ചെടുത്ത ഹരിത കഷായം, ജീവാമൃതം ,ഇതിനു പുറമേ കോട്ടയ് ക്കൽ ആര്യവൈദ്യശാലയിൽ നിന്നുള്ള കഷായ അവശിഷ്ടങ്ങൾ എന്നിവയാണ് പ്രധാന വളം.
കീടങ്ങളെ അകറ്റാൻ ഇത്തരം വളങ്ങൾ ഉത്തമമാണ്.
ഡിസംബർ ആദ്യവാരത്തോടെ കതിരുകൾ വിടരും.
പുതുവത്സരത്തിൽ വിളവെടുക്കാനാകും.
നിലവിൽ പരപ്പനങ്ങാടി ബ്ലോക്കിലെ ബി.പി.കെ.പി ( ഭാരതീയ പ്രകൃതി കൃഷി പരിഞ്ജാനം) കൺവീനറാണ്.
തേഞ്ഞിപ്പലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രീൻ ലാന്റ് കർഷക സംഘത്തിലൂടെ യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാനായി നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
ആത്മ ,എഫ്.ഇ.ഒ, എന്നീ കമ്മിറ്റികളുടെ ബ്ലോക്ക് തല അംഗം,പാടശേഖര സമതി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്.
ജൈവ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സ്കൂൾ തലത്തിൽ നടത്തിയ മത്സരത്തിൽ ജില്ലാ തലത്തിൽ രണ്ട് വർഷം ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചത്
കെ.ടി അനിരുദ്ധന്റ മണ്ണിൽ
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്സ്.എസ്സ്.യൂണിറ്റിലെ വിദ്യാർത്ഥികൾ ഇറങ്ങിയതിന്റെ നേർക്കാഴ്ചയാണ്..
2016ൽ സംസ്ഥാന സർക്കാറിന്റെ സുരക്ഷിത ഭക്ഷണം പദ്ധതിയിൽ തേഞ്ഞിപ്പലം കൃഷിഭവന്റെ നിർദ്ധേശാനാനുസരണം ഒരേക്കറിൽ പച്ചക്കറി കൃഷി നടത്തി വിജയം കണ്ടിരുന്നു.
1979 കാലഘട്ടത്തിൽ പ്രദേശത്ത് നെൽപ്പാടങ്ങളിൽ വേനൽക്കാല പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചവരിൽ ഒരാളാണ് കെ.ടി അനിരുദ്ധൻ