BusinessHealth

ആസ്റ്റര്‍ സൈക്ലിംഗ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു.


കോഴിക്കോട്: ലോക ഹൃദയദിനത്തിന്റെ ഭാഗമായി ആസ്റ്റര്‍ മിംസും കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ആസ്റ്റര്‍ സൈക്ലിംഗം ചലഞ്ചില്‍ അബൂബക്കര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1162.96 കി. മീറ്റര്‍ സഞ്ചരിച്ചാണ് അബുബക്കര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. നിധിന്‍ ചെലവൂര്‍ (996.68 കി. മി), നിഖില്‍ ടി. സി (963.14 കി. മി) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യത്തിന് സൈക്ലിംഗ് പോലുള്ള വ്യായാമ മുറകള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് മൂന്നാഴ്ച നീണ്ടുനിന്ന സൈക്ലിംഗ് ചലഞ്ച് സംഘടിപ്പിച്ചത്. ആസ്റ്റര്‍ മിംസ് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ഷഫീഖ് മാട്ടുമ്മല്‍ വിജയികളെ പ്രഖ്യാപിച്ചു. ആസ്റ്റര്‍ ഗ്രൂപ്പ് കേരള & ഒമാന്‍ ക്ലസ്റ്റര്‍ മേധാവി ഫര്‍ഹാന്‍ യാസിന്‍, കാര്‍ഡിയോതൊറാസിക് വിഭാഗം മേധാവി ഡോ. അനില്‍ ജോസ്, ആസ്റ്റര്‍ മിംസ് സി എം എസ് ഡോ. എബ്രഹാം മാമ്മന്‍, കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ്മാരായ ഡോ. സല്‍മാന്‍ സലാഹുദ്ദീന്‍, ഡോ. അനില്‍ സലീം, ഡോ. ബിജോയ് കെ, ഡോ. സുദീപ് കോശി കുര്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


Reporter
the authorReporter

Leave a Reply