തളരുന്ന ഖാദി മേഖല….
സൂര്യ വിനീഷ്.... സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ കാലത്ത് സ്വദേശി പ്രസ്ഥാനം ശക്തിപ്പെടുത്തുകയും ദേശീയബോധം ഉയർത്തിക്കാട്ടുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഖാദി വസ്ത്രം പ്രചരിച്ചത്. അതായത് സ്വാതന്ത്ര്യസമര കാലത്തെ നീണ്ട ചരിത്രം കൂടി പറയാനുണ്ട് ഖാദി മേഖലയ്ക്ക്. കാലവും കാഴ്ചപ്പാടുകളും മാറിയിട്ടും ഇന്നും രാഷ്ട്രീയക്കാർ ഉൾപ്പെടെ സമൂഹത്തിലെ വിവിധ മേഖലകളിൽ ഉള്ളവർ അഭിമാനത്തിന്റെ ഭാഗമായി ധരിക്കാൻ ഇഷ്ടപ്പെടുന്നതും ഖാദി വസ്ത്രങ്ങൾ തന്നെ. പ്രിയം ഏറെ ഉണ്ടെങ്കിലും സർക്കാറുകളും ഭരണകൂടങ്ങളും ഖാദി ബോർഡിനോടും തൊഴിലാളികളോടും കാണിക്കുന്നത് തികഞ്ഞ അവജ്ഞ. തുണിത്തരങ്ങളിലെ കനത്ത വില, പക്ഷേ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ലഭിക്കാറില്ല എന്നതാണ്...









