Wednesday, November 6, 2024
GeneralLatest

ഡിവൈഎഫ്‌ഐ ദേശീയ അദ്ധ്യക്ഷനായി എഎ റഹിമിനെ തെരഞ്ഞെടുത്തു


ന്യൂഡല്‍ഹി: ഡിവൈഎഫ്‌ഐ ദേശീയ അദ്ധ്യക്ഷനായി എഎ റഹിമിനെ തെരഞ്ഞെടുത്തു. നിലവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന അദ്ധ്യക്ഷനാണ് റഹിം. ഇന്ന് ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മറ്റി യോഗം റഹിമിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് സ്ഥാനം ഒഴിയുന്നതിനെ തുടര്‍ന്നാണ് റഹിമിന് ചുമതല ലഭിക്കുന്നത്.

മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ളതിനാലാണ് മുഹമ്മദ് റിയാസ് പദവി ഒഴിയാന്‍ സന്നദ്ധനായത്. ദേശീയ തലത്തിലേക്കു കേരളത്തിൽനിന്നുള്ള യുവ നേതാക്കൾ വരട്ടെ എന്ന പാർട്ടി നിർദേശപ്രകാരമാണ് റഹിം ദേശീയതലത്തിലേക്കു പ്രവർത്തന മേഖല മാറ്റുന്നത്. റഹിം ദേശീയ അധ്യക്ഷനായാൽ സംസ്ഥാന നേതൃത്വത്തിലും മാറ്റമുണ്ടാകും.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം ജെയ്ക്ക് സി തോമസും ദേശീയ സെന്ററിലേക്ക് പോയേക്കും. 2017 ലാണ് ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി പിഎ മുഹമ്മദ് റിയാസിനെ തെരഞ്ഞെടുത്തത്. അതിനു മുമ്പ് സ്പീക്കർ എംബി രാജേഷായിരുന്നു ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ്.


Reporter
the authorReporter

Leave a Reply