നവാഗതകര്ക്കായി ടെന് പോയിന്റ് ചലച്ചിത്ര പുരസ്കാരം: അപേക്ഷകൾ ക്ഷണിച്ചു
കൊച്ചി: ഇന്ത്യന് സിനിമ ചരിത്രത്തില് ആദ്യമായി നവാഗത ചലച്ചിത്ര പ്രവര്ത്തകര്ക്ക് പുരസ്കാരം നല്കുന്നു. ചലച്ചിത്ര ജീവിതത്തില് ഒരിക്കല് മാത്രമാകും ഈ അവാര്ഡിനായി പരിഗണിക്കപ്പെടുക എന്നതാണ് 'ടെന് പോയിന്റ് ചലച്ചിത്ര പുരസ്കാരത്തെ' വ്യത്യസ്തമാക്കുത്. സിനിഡയറി ഡോട്ട് കോമും ടെന് പോയിന്റ് മീഡിയയും സംയുക്തമായാണ് പുരസ്ക്കാരങ്ങള് ഏര്പ്പെടുത്തിയിരിക്കുന്നത്. മുതിര്ന്ന ചലച്ചിത്ര പ്രവര്ത്തകര് ഉള്പ്പെടുന്ന ജൂറിയാണ് അവാര്ഡ് നിര്ണയിക്കുന്നത്. 2021 ജനുവരി ഒന്നു മുതല് ഡിസംബര് 31 വരെ സെന്സര് ചെയ്തതോ ഒടിടി പ്ലാറ്റ്ഫോമിലോ, ടെലിവിഷന് പ്രീമിയര് ചെയ്തതോ ആയ ചിത്രങ്ങളാണ് അവാര്ഡ് നിര്ണയത്തിനായി പരിഗണിക്കുക. 'സിനിമയെ സ്നേഹിക്കുകയും...









