Tuesday, October 15, 2024
GeneralLatest

പന്തീരങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന് ജാമ്യം


ന്യൂഡല്‍ഹി: പന്തീരങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജിയും കോടതി തള്ളി. ജസ്റ്റിസ് അജയ് റെസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

അലനും താഹയ്ക്കും വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും അലന്റെ ജാമ്യം ശരിവെച്ച ഹൈക്കോടതി താഹയുടെ ജാമ്യം റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് താഹ ഫസല്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചത്. 2019 നവംബര്‍ നവംബര്‍ രണ്ടിനാണ് പൊലീസ് കോഴിക്കോട് നിന്ന് അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും അറസ്റ്റ് ചെയ്തത്.

പ്രതികളുടെ പക്കല്‍ നിന്നും  ലഘുലേഖകള്‍, പുസ്തകങ്ങള്‍ എന്നിവ കണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കള്ള തെളിവുകളുണ്ടാക്കി മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേസില്‍ കുടുക്കിയെന്നാണ് പ്രതികള്‍ പറയുന്നത്. യുഎപിഎ ചുമത്തിയ കേസില്‍ അന്വേഷണം എന്‍ഐഎ സംഘം ഏറ്റെടുക്കുകയായിരുന്നു.


Reporter
the authorReporter

Leave a Reply