ഫിഫ ലോകക്കപ്പിൽ തിളങ്ങാൻ ബേപ്പൂരിലെ പൈതൃക ഉരുവും
സജി തറയിൽ കോഴിക്കോട്: അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിനോടനുബന്ധിച്ചുള്ള പ്രദർശനങ്ങളിൽ ശ്രദ്ധ നേടാനായി ബേപ്പൂരിൻ്റെ ഖ്യാദി ലോക നെറുകയിൽ എത്തിച്ച പൈതൃക ഉരുവും. ഏകദേശം 800 വർഷങ്ങൾക്ക് മുമ്പ് അറബി വ്യാപാരികൾ കേരളത്തിലേക്ക് കപ്പൽ കയറിയപ്പോൾ ഉപയോഗിച്ചിരുന്ന യാനങ്ങൾ പുനഃസൃഷ്ടിച്ച് കോഴിക്കോട് ചാലിയത്തെ പട്ടർ മാട് തുരുത്തിലാണ് ഉരു തയ്യാറെടുക്കുന്നത്. ആണികൾക്കു പകരം കയർ ഉപയോഗിച്ചുള്ള പരമ്പരാഗത രീതിയാണ് ഉപയോഗിക്കുന്നത്.നൂറുക്കണക്കിന് മീറ്റർ കയർ ഉപയോഗിച്ചാണ് തേക്കുപലകകൾ കൂട്ടിയോജിപ്പിക്കുന്നത്. തേക്കും കയറും ഉപയോഗിച്ചുള്ള സ്‌പെഷ്യൽ ഉരുവിൻ്റെ നിർമ്മാണത്തിനു പിന്നിൽ ബേപ്പൂരിലെ തച്ചൻമാരാണ്. പരമ്പരാഗത...









