സജി തറയിൽ
കോഴിക്കോട്: അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിനോടനുബന്ധിച്ചുള്ള പ്രദർശനങ്ങളിൽ ശ്രദ്ധ നേടാനായി ബേപ്പൂരിൻ്റെ ഖ്യാദി ലോക നെറുകയിൽ എത്തിച്ച പൈതൃക ഉരുവും.
ഏകദേശം 800 വർഷങ്ങൾക്ക് മുമ്പ് അറബി വ്യാപാരികൾ കേരളത്തിലേക്ക് കപ്പൽ കയറിയപ്പോൾ ഉപയോഗിച്ചിരുന്ന യാനങ്ങൾ പുനഃസൃഷ്ടിച്ച് കോഴിക്കോട് ചാലിയത്തെ പട്ടർ മാട് തുരുത്തിലാണ് ഉരു തയ്യാറെടുക്കുന്നത്. ആണികൾക്കു പകരം കയർ ഉപയോഗിച്ചുള്ള പരമ്പരാഗത രീതിയാണ് ഉപയോഗിക്കുന്നത്.നൂറുക്കണക്കിന് മീറ്റർ കയർ ഉപയോഗിച്ചാണ് തേക്കുപലകകൾ കൂട്ടിയോജിപ്പിക്കുന്നത്.
തേക്കും കയറും ഉപയോഗിച്ചുള്ള സ്‌പെഷ്യൽ ഉരുവിൻ്റെ നിർമ്മാണത്തിനു പിന്നിൽ ബേപ്പൂരിലെ തച്ചൻമാരാണ്.
പരമ്പരാഗത ഉരു നിർമ്മാണത്തിൽ പ്രസിദ്ധരായ ഹാജി പി ഐ അഹമ്മദ് കോയ ബോട്ട് ബിൽഡേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടർ പി ഒ ഹാഷിമാണ് നേതൃത്വം നൽകുന്നത്. ലോക ശ്രദ്ധയാകർഷിക്കുന്ന ഖത്തറിലെ ഫിഫ വേൾഡ് കപ്പിനായി ഇത്തരമൊരു ഉരു നിർമ്മിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് ഹാഷിം പറഞ്ഞു.
https://www.youtube.com/watch?v=Kem9WSYhK9o
27 അടി നീളവു ആറടി ആഴമുള്ള യാനത്തിന് ഏഴടി വീതിയുണ്ട്. നിലമ്പൂരിൽ നിന്ന് പ്രത്യേകം ഏറ്റെടുത്ത തേക്കിന്റെ തടിയിലാണ് നൂറുകണക്കിന് കുഴികൾ ഉണ്ടാക്കിയത്. പരമ്പരാഗത സാങ്കേതിക വിദ്യ ഉപയോഗിച്ച്, കഷണങ്ങൾ ഒരുമിച്ച് കെട്ടുന്നതിനായി കയർ കയർ ദ്വാരങ്ങളിലൂടെ ഓടിക്കുന്നു. വെള്ളത്തിലേക്ക് ഇറക്കുന്നതിന് മുമ്പ് പ്രത്യേക മറൈൻ ഓയിൽ കയറുകളിൽ പ്രയോഗിക്കും.
സമുദ്രജലവുമായി സമ്പർക്കം പുലർത്തുമ്പോൾ എണ്ണ കയറിന് കൂടുതൽ ശക്തി നൽകുമെന്ന് നിർമ്മാണ പ്രവർത്തികൾക്ക് നേതൃത്വം നൽകുന്ന ഗോകുൽ എടത്തുംപടിക്കൽ പറഞ്ഞു.
ഏതാനും ആഴ്ചകൾക്കുള്ളിൽ ഖത്തറിലേക്ക് യാത്ര തിരിക്കും. ഹാഷിമിന്റെ കമ്പനിക്ക് ഖത്തറുമായും മറ്റ് ഗൾഫ് രാജ്യങ്ങളുമായും ദീർഘകാല ബന്ധമുണ്ട്. ഈ ബന്ധമാണ് അഭിമാനകരമായ ഉരു നിർമ്മാണ കരാർ അദ്ദേഹത്തിന് ലഭിച്ചത്