Tuesday, October 15, 2024
GeneralLocal News

അഖിലകേരള വടം വലി മത്സരത്തിൽ മലപ്പുറം ഗ്രാൻഡ് സ്റ്റാർ പുളിക്കലിന് ഒന്നാം സ്ഥാനം


റഫീഖ് തോട്ടുമുക്കം

മുക്കം:സ്പന്ദനം ആർട്സ് & സ്പോട്സ് ക്ലബ്ബ് കൂമ്പാറയും, യുവജന കൂട്ടായ്മ തോട്ടുമുക്കവും സംയുക്തമായി മുക്കം ടയേർസ് നൽകുന്ന 10000 രൂപ പ്രൈസ് മണിക്കും,, കുഞ്ഞേട്ടൻ ഔസേപ് പറമ്പിൽ സ്മാരക ട്രോഫിക്കും വേണ്ടി സംഘടിപ്പിച്ച അഖില കേരള വടംവലി മത്സരമാന് കാണികൾക്കു ആവേശ കാഴ്ചയൊരുക്കിയത്. കോട്ടയം,തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കാസർഗോഡ് ജില്ലകളിൽ നിന്നായി 24 ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്.

ഐ ആർ ഇ വടംവലി അസോസിയേഷന്റെ നിയന്ത്രണത്തിൽ തോട്ടുമുക്കം അങ്ങാടിക്ക് സമീപം നടന്ന മത്സരത്തിന് ആവേശം പകരാൻ നൂറുകണക്കിനാളുകളാണ് കാഴ്ചക്കാരായെത്തിയത്.അത്യന്തം വാശിയേറിയ മത്സരത്തിൽ മലപ്പുറം ജില്ലയിലെ ഗ്രാൻഡ് സ്റ്റാർ പുളിക്കൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.മലപ്പുറത്തെ കവിത വെങ്ങാടിനാണ് രണ്ടാം സ്ഥാനം. കോഴിക്കോട് തപസ്യ മുള്ളൻകുന്ന് മൂന്നും,ഷാഡോസ് കരിയോട് പാലക്കാട് നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.

മത്സരം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗം ഷിജി ബിജു ഉത്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടുമുക്കം യൂണിറ്റ് പ്രസിഡന്റ് ഒ.എ. ബെന്നി ജേതാക്കൾക്ക് ട്രോഫികൾ വിതരണം ചെയ്തു.


Reporter
the authorReporter

Leave a Reply