ആ സന്ദേശം എന്റതല്ല….. കോവിഡ് കാലത്ത് ഇതു മൂന്നാം തവണയാണ്;ഡോ.പി.പി.വേണുഗോപാൽ.
കോഴിക്കോട് : “ആ സന്ദേശം എന്റതല്ല…..കോവിഡ് കാലത്ത് ഇതു മൂന്നാം തവണയാണ് വാട്‌സ്ആപ്പിൽ എന്റെ പേരിൽ ഇത്തരം സന്ദേശം പ്രചരിക്കുന്നത്…ശത്രുതയുടെ പേരിലല്ല ഈ സന്ദേശം. സൈബർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്..” കോവിഡ് മൂന്നാം തരംഗമായി ഒമിക്രോൻ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോഴിക്കോട്ടെ ആസ്റ്റർ മിംസിലെ എമർജൻസി വിഭാഗം തലവൻ ഡോ. പി.പി.വേണുഗോപാലിന്റെ പേരിൽ വാട്‌സ്ആപ്പിൽ “മുൻകരുതൽ സന്ദേശം” എന്നപേരിൽ പ്രചരിക്കുന്ന സന്ദേശത്തിനെതിരെ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഡോ.പി.പി.വേണുഗോപാൽ. കഴിഞ്ഞ ദിവസമാണ് സോഷിൽ മീഡിയയിൽ സന്ദേശം കാണുന്നത്. ഈ സന്ദേശത്തിൽ പറഞ്ഞതിനൊന്നും ഒമിക്രോനുമായി അടിസ്ഥാനമില്ല. ഒമിക്രോൻ...









