അധികാരമല്ല, ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യം; പ്രധാനമന്ത്രി നരേന്ദ്ര മോദി
അധികാരമല്ല ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യമെന്നും എന്റെ പ്രധാന കർത്തവ്യം എന്റെ ജനങ്ങൾക്ക് ഒരു ‘പ്രധാന സേവകൻ’ ആവുക എന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 83-ാമത് മൻ കീ ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1971 ലെ യുദ്ധത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ 50-ാം വാർഷികാഘോഷം അടുത്ത മാസം നടക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സായുധ സേനയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഡിസംബറിൽ നാവികസേന ദിനവും സായുധസേന പതാക ദിനവും ആചരിക്കും. ഡിസംബർ 6 ന് ബാബാസാഹെബ് അംബേദ്കറുടെ ചരമവാർഷികമാണ്. ഭരണഘടന അനുശാസിക്കുന്ന...









