കോഴിക്കോട്: ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി നടന്നു വരുന്ന ദേശീയ ചിത്രരചനാ മത്സരത്തിൻ്റെ
കോഴിക്കോട് ജില്ലാതല പരിപാടി നടക്കാവ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു. സമൂഹത്തെ സംരക്ഷിക്കാൻ വളർന്നു വരുന്ന തലമുറയെ സേവ് എനർജിയെന്ന സന്ദേശത്തെക്കുറിച്ച് ബോധവാൻമാരാക്കണമെന്ന് എം.പി പറഞ്ഞു.
കേന്ദ്ര സർക്കാറിൻ്റെ കീഴിലുള്ള പവ്വർ ഡിപ്പാർട്ട്മെൻ്റിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയും എനർജി മാനേജ്മെൻ്റ് സെൻ്റർ കേരളയും എൻ.ടി.പി.സിയും ചേർന്ന് വിദ്യാഭ്യാസ വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്.
എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ വി പ്രവീൺ അധ്യക്ഷത വഹിച്ചു, സ്മാർട്ട് എനർജി പ്രോഗ്രാം ജില്ലാ കോഡിനേറ്റർ എം.എ ജോൺസൺ,രമേഷ് ബാബു.പി എന്നിവർ സംബന്ധിച്ചു.
ജില്ലയിൽ താമരശേരി ജി.വി.എച്ച്.എസ്.എസ്, വടകര മേമുണ്ട എച്ച്.എസ്.എസ് എന്നിവിടങ്ങളിലായി 2000 ൽ പരം കുട്ടികൾ രജിസ്റ്റർ ചെയ്തിരുന്നു.