നടുറോഡിൽ വീട്ടമ്മയ്ക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം: വധശ്രമത്തിന് കേസെടുത്ത് പോലീസ്
കോഴിക്കോട് : നടുറോഡിൽ ഭാര്യയെ ക്രൂരമായി മർദിച്ച യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. അശോകപുരത്ത് മീൻകട നടത്തിവരുന്ന ശ്യാമിലിയ്‌ക്കാണ് മർദ്ദനമേറ്റത്. ഇവരുടെ ഭർത്താവ് നിധീഷിനെതിരെയാണ് നടക്കാവ് പോലീസ് കേസെടുത്തിരിക്കുന്നത്. അശോകപുരത്തെ കോസ്റ്റ്ഗാർഡ് ഓഫീസിന് മുൻപിൽ മീൻ കട നടത്തിയാണ് ശ്യാമിലി ഉപജീവനം നയിച്ചിരുന്നത്. ഇവിടെയെത്തിയായിരുന്നു നിധീഷിന്റെ അതിക്രമം. മർദ്ദനത്തിന്റെ കാരണം വ്യക്തമല്ല. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം. മദ്യലഹരിയിൽ നിധീഷ് ശ്യാമിലിയെ ഇതിന് മുൻപും ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. നിധീഷ് ശ്യാമിലിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ശ്യാമിലിയ്‌ക്കെപ്പാമുണ്ടായിരുന്ന സ്ത്രീകളിൽ ഒരാളാണ്...









