വണ്ടി വില 47 ലക്ഷം;ഇഷ്ട നമ്പർ ലേലത്തിലൂടെ സ്വന്തമാക്കിയത് 8.80 ലക്ഷം രൂപയ്ക്ക്
കോട്ടയം: ഇഷ്ട വാഹന നമ്പർ ലേലത്തിലൂടെ 8.80 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി വാഹന ഉടമ. കെ.എൽ 05 എ.വൈ 7777 എന്ന നമ്പരാണ് 47 ലക്ഷം രൂപ വിലയുള്ള തൻ്റെ ആഡംബര കാറിനായി അയർക്കുന്നം സ്വദേശി ടോണി വർക്കിച്ചൻ റെക്കോഡ് ലേലത്തുകയ്ക്ക് സ്വന്തമാക്കിയത്. ചിങ്ങവനം സ്വദേശി ആകാശ് പി. എബ്രഹാമും ഇതേ നമ്പറിനായി കോട്ടയം ആർ.ടി ഓഫീസിനെ സമീപിച്ചതോടെയാണ് ലേലത്തിലേക്ക് കടന്നത്. സർക്കാർ 50,000 രൂപയാണ് നമ്പറിന്റെ തുക നിശ്ചയിച്ചത്. തുക ഓൺലൈനായി അടച്ച് ബുക്കിംഗ് ചെയ്ത ശേഷമാണ് ലേലം ആരംഭിച്ചത്. ലേലത്തിൽ 7,83,000...









