കോഴിക്കോട് :കോഴിക്കോട് രാമനാട്ടുകരയിൽ മൂന്നുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
രാമനാട്ടുകര നീലിത്തോട് പാലത്തിൻ്റെ സമീപം ആണ് കുഞ്ഞിനെ കണ്ടെത്തിയത്.
ഇതര സംസ്ഥാന തൊഴിലാളികൾ ആണ് കുഞ്ഞിനെ കണ്ട വിവരം പൊലീസിൽ അറിയിച്ചത്.ഫറോക്ക് പൊലീസ് സ്ഥലത്തെത്തി. കുഞ്ഞിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുഞ്ഞിനെ ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചു