തൊഴിലധിഷ്ഠിത കോഴ്സുകൾ ഫീസ് ഇളവോടെ പഠിക്കാൻ അവസരം
കോഴിക്കോട്:കേരളത്തിൽ സാമൂഹ്യപ്രവർത്തന രംഗത്ത് കഴിഞ്ഞ 15 വർഷത്തിലേറെയായി സജീവ സാന്നിധ്യമായ നന്മ ഫൗണ്ടേഷനും ഐടി വിദ്യാഭ്യാസ രംഗത്തെ അതികായരായ ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷനും ചേർന്ന് നടപ്പിലാക്കുന്ന വിവിധ തൊഴിൽ അധിഷ്ഠിത പരിശീലന പദ്ധതികൾ ഉടൻ ആരംഭിക്കുന്നു. അക്കൗണ്ടിംഗ്, ഓഫീസ് മാനേജ്മെന്റ് മേഖലകളിലും, സാധാരണക്കാരെ ഡിജിറ്റൽ യുഗത്തിലേക്ക് കൈപിടിച്ചുയർത്തുന്ന സ്മാർട്ട് ഫോൺ ഗൈഡ്, ഓഫീസ് മാനേജ്‌മന്റ്, ടാലി പ്രൈം തുടങ്ങിയ ഹ്രസ്വകാല പരിശീലനങ്ങളാണ് ആദ്യപടിയായി ആരംഭിക്കുന്നത്. 21 ആം നൂറ്റാണ്ടിന്റെ സാദ്ധ്യതകൾ പര്യവേഷണം ചെയ്യുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്നതിനു കോഴിക്കോട് പുത്തൂർമഠത്തിൽ സജ്ജമാക്കിയിടട്ടുള്ള നന്മ ലേർണിംഗ് സെന്ററിലാണ്...