കേരളപ്പിറവി ദിനത്തിൽ ഓട്ടൻതുള്ളലുമായി മാറാട്ടെ അക്ഷരമുറ്റം.
കലക്കത്ത് കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയ കലാരൂപമായ ഓട്ടൻതുള്ളൽ കുട്ടികൾക്കു മുന്നിൽ അവതരിപ്പിച്ചത് നാലാം തരത്തിലെ മലയാള പാഠഭാഗമായ " ഊണിന്റെ മേളം " എന്ന തുള്ളൽ പാട്ടിനു വേണ്ടിയാണ്. രുഗ്മിണി സ്വയംവരത്തിലെ ഏതാനും ഭാഗമാണ് പാഠഭാഗത്തുള്ളത്. തുള്ളൽ എന്ന ജനകീയ കലാരൂപത്തെ കുട്ടികൾക്ക് നേരനുഭവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിന്റെ സഹകരണത്തോടു കൂടിയാണ് പരിപാടി അവതരിപ്പിച്ചത്. പ്രസ്തുത വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർഥിനി കുമാരി ദേവഭദ്ര സുചീന്ദ്രൻ ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. ഗുരു കലാമണ്ഡലം നന്ദകുമാർ കുട്ടികൾക്ക് ഊണിന്റെ...









