Wednesday, December 4, 2024
EducationLatest

കാരപ്പറമ്പ് സ്‌കൂള്‍ ഡിസൈന്‍ ചെയ്ത ആര്‍ക്കിടെക്റ്റിന് ദേശീയ പുരസ്‌കാരം


കോഴിക്കോട്: കാരപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഡിസൈന്‍ ചെയ്ത ആര്‍ക്കിടെക്ട് നിമിഷ ഹക്കീമിന് ദേശീയ പുരസ്‌കാരം. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡിസൈന്‍ ആശ്രം കണ്‍സല്‍ട്ടന്റ്‌സിലെ പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍കിടെക്റ്റിന്റെ (ഐഐഎ) സാമുഹിക പ്രതിബദ്ധതയുള്ള ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ മികച്ച രൂപകല്‍പ്പനക്കുള്ള അവാര്‍ഡിനാണ് നിമിഷ അര്‍ഹയായത്. ഗോവയിലെ പഞ്ചിമില്‍ നടന്ന ഗാല അവാര്‍ഡ് ദാന ചടങ്ങില്‍ നിമിഷ അവാര്‍ഡ് ഏറ്റുവാങ്ങി. പ്രമുഖ ആര്‍ക്കിടെക്റ്റ് ബ്രിജേഷ് ഷൈജലിന്റെ ഭാര്യയാണ്. കാരപ്പറമ്പ് ഗവമെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പുനഃരുജ്ജീവനത്തിനും അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തിയതിനും നിമിഷ ഹക്കീമിന്റെ മികച്ച രൂപകത്പ്പന ഗുണപ്രദമായെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി

കുട്ടികളില്ലാതെ അടച്ചു പൂട്ടലിന്റെ വക്കിലെത്തിയതായിരുന്നു കാരപ്പറമ്പ് സ്‌കൂള്‍. മുന്‍ എംഎല്‍എ എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ പ്രിസം പദ്ധതിയിലുള്‍പ്പെടുത്തിയാണ് സ്‌കൂള്‍ പുനഃരുദ്ധരിച്ചത്. സാമൂഹിക പ്രതിബദ്ധതയോടെ ഈ പദ്ധതി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട് കോഴിക്കോട് ഘടകം ഏറ്റെടുക്കുകയും സ്്കൂളിന്റെ ഡിസൈന്‍ ചുമതലകള്‍ ഡിസൈന്‍ ആശ്രമം കണ്‍സല്‍ട്ടന്‍സിയെ ഏല്‍പ്പിക്കുകയുമായിരുന്നു. ആധുനിക സൗകര്യങ്ങളോടെയുള്ള മികച്ച ക്ലാസ് മുറികള്‍, ലാബോറട്ടറി, കളിസ്ഥലങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, ലൈബ്രറി, കഫെറ്റീരിയ എന്നിവയോടെ നിര്‍മിച്ച കാരപ്പറമ്പ് സ്‌കൂള്‍ ഇന്ന് അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകളോട് കിടപിടിക്കുന്നതാണ്. കുട്ടികളില്ലാതെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ സ്‌കൂളിലിന്ന് പ്രവേശനത്തിനായി തിരക്കാണ്.


Reporter
the authorReporter

Leave a Reply