എന്‍ജിനിയറിങ് തത്പരര്‍ക്കായി ആകാശ്+ബൈജൂസിന്റെ കീം, ജെഇഇ (മെയിന്‍) കോഴ്‌സുകള്‍
കോട്ടയം: പരീക്ഷാ പരിശീലകരായ ആകാശ്+ബൈജൂസ് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി കീം കോഴ്‌സുകള്‍ ആരംഭിക്കുന്നു. റീജ്യനല്‍ എന്‍ജിനീയറിങ് കോളെജുകളിലേക്കും ജെഇഇ മെയിന്‍സിനും കേരള എന്‍ജിനീയറിങ്, അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും (കീം) വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതാണ് പുതിയ കോഴ്‌സ്. സിബിഎസ്ഇ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ കരിക്കുലത്തിനു പുറമേ പ്രാദേശിക തലത്തില്‍ സ്റ്റേറ്റ് ബോര്‍ഡിലെ എന്‍ജിനിയറിങ് തല്‍പരരായ വിദ്യാര്‍ഥികളെക്കൂടി പരിശീലിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ കോഴ്‌സ് ആരംഭിക്കുന്നത്. സംസ്ഥാന എന്‍ജിനീയറിങ് കോളജുകളിലേക്കും ജെഇഇ മെയിന്‍സിനുമായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമഗ്ര പഠന പരിശീലനം നല്‍കുന്നതാണ് കോഴ്‌സുകള്‍. ജെഇഇ (മെയിന്‍)+...









