EducationLatest

ആകാശ്+ബൈജൂസിന്റെ ക്ലാസ് റൂം കണ്ണൂരില്‍ ആരംഭിച്ചു


കണ്ണൂര്‍: പ്രവേശന പരീക്ഷാപരിശീലനത്തില്‍ രാജ്യത്തെ ഒന്നാം നിരക്കാരായ ആകാശ്+ബൈജൂസിന്റെ കണ്ണൂരിലെ ആദ്യകേന്ദ്രം താവക്കരയില്‍ തുറന്നു. കെവിഎം പ്ലാസയിലെ മൂന്ന്, നാല് നിലകളിലായാണ് ആകാശ്+ബൈജൂസ് പ്രവര്‍ത്തനം ആരംഭിച്ചത്. മേഖലാ ഓപ്പറേഷന്‍സ് മേധാവി അര്‍ബിന്ദ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇതിനകം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഡോക്റ്റര്‍, ഐഐടി തുടങ്ങിയ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിച്ച ആകാശ്+ബൈജൂസിന്റെ കണ്ണൂര്‍ കേന്ദ്രത്തില്‍ ആയിരം വിദ്യാര്‍ഥികള്‍ക്ക് ഇരിക്കാവുന്ന 10 ക്ലാസ് മുറികളാണുള്ളത്. മെഡിക്കല്‍-എന്‍ജിനിയറിങ് പരിശീലന ക്ലാസുകള്‍ക്കൊപ്പം ഒളിംപ്യാഡ് പോലുള്ള മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്നതിനുള്ള അടിസ്ഥാന കോഴ്‌സുകളും ആകാശ്+ബൈജൂസില്‍ ലഭ്യമാണ്.

”മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഡോക്റ്റര്‍മാരും ഐഐടിയന്‍മാരും ആവുന്നതിനും ഒളിംപ്യാഡ്‌സ് പാസാവുന്നതിനുമുള്ള പരിശീലനം നേടുന്നതിന് ഏറെ സഹായകമായിരിക്കും ആകാശ്+ബൈജൂസ് ക്ലാസ്‌റൂം. രാജ്യമാകെയുള്ള തങ്ങളുടെ കേന്ദ്രങ്ങളിലൂടെ മികവുറ്റ പരിശീലനം നല്‍കുന്നതില്‍ ആകാശ്+ബൈജൂസ് ഇപ്പോള്‍ ഏറെ മുന്നിട്ടുനില്‍ക്കുകയാണ്. പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം സൂചിപ്പിക്കുന്നതുപോലെ, ഞങ്ങള്‍ നല്‍കുന്ന കണ്ടന്റുകളുടെ ഗുണമേന്മയും അധ്യാപന സമ്പ്രദായങ്ങളുടെ ഫലപ്രാപ്തിയും മെഡിക്കല്‍, എന്‍ജിനിയറിങ് ബിരുദകോഴ്‌സുകളില്‍ പ്രവേശനം ഉദ്ദേശിക്കുന്ന വിദ്യാര്‍ഥികളുടെ പ്രഥമ പരിഗണനയായി ആകാശ്+ബൈജൂസിനെ മാറ്റിയിരിക്കുകയാണ്. ”- ആകാശ്+ബൈജൂസ് എംഡി ആകാശ് ചൗധരി പറഞ്ഞു.

‘കണ്ണൂരിലെ ആദ്യസെന്റര്‍ തുറക്കുക വഴി കേരളത്തിലെ ഞങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. സാങ്കേതിക സംവിധാനങ്ങള്‍ക്കൊപ്പം നിലവാരമുള്ള അധ്യാപനം, അത്യാധുനിക ഭൗതികസാഹചര്യം, പഠനത്തിന് അനുയോജ്യമായ അന്തരീക്ഷം എന്നിവ രാജ്യമാകെയുള്ള സെന്ററുകളില്‍ ഞങ്ങള്‍ ഉറപ്പുനല്‍കുന്നു.’- ചൗധരി കൂട്ടിച്ചേര്‍ത്തു.

പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് ഇന്‍സ്റ്റന്റ് അഡ്മിഷന്‍ കം സ്‌കോളര്‍ഷിപ്പ് ടെസ്റ്റിന് (ഐഎഎസ്ടി) എത്തുകയോ ആകാശ് നാഷനല്‍ ടാലന്റ് ഹണ്ട് പരീക്ഷയ്ക്ക് (എഎന്‍ടിഎച്ച്ഇ) രജിസ്റ്റര്‍ ചെയ്യുകയോ ആവാം. വിവിധതരം പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ സജ്ജമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ആകാശ്+ബൈജൂസിലെ പ്രോഗ്രാമുകള്‍. ധാരണാപരമായും ആപ്ലിക്കേഷന്‍ ഊന്നിയുള്ളതുമായ അധ്യയനസമ്പ്രദായം സ്ഥാപനത്തെ ഒരു ബ്രാന്‍ഡെന്ന നിലയില്‍ വേറിട്ടുനിര്‍ത്തുന്നു. വിദ്യാര്‍ഥികളെ അവരുടെ ലക്ഷ്യം നേടാന്‍ പ്രാപ്തമാക്കുന്ന തരത്തിലുള്ള ആധുനികവും വ്യവഹാരപൂര്‍ണവുമായ രീതിയാണ് ആകാശിലെ വിദഗ്ധ അധ്യാപകര്‍ സ്വീകരിക്കുന്നത്. ആകാശിന്റെ വിജയം സ്ഥാപനം പിന്തുടരുന്ന കേന്ദ്രീകൃവും ഫലാധിഷ്ഠിതവുമായ വിദ്യാഭ്യാസ രീതികളോട്  കടപ്പെട്ടിരിക്കുന്നു.

വാർത്താ സമ്മേളനത്തിൽ മേഖലാ ഓപ്പറേഷൻസ് മേധാവി അർബിന്ദ് കുമാർ, ഏരിയ ബിസിനസ് മേധാവികളായ സിദ്ധാർഥ് കൗർ, അരുൺ വിശ്വനാഥ്, സീനിയർ അസിസ്റ്റൻറ് ഡയരക്റ്റർ ജി. അരുൺ എന്നിവർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply