കെ.പി.ഉമ്മർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കോഴിക്കോട്:ചലച്ചിത്ര നടൻ കെ.പി.ഉമ്മർ അനുസ്മരണവേദിയുടെ കെ.പി.ഉമ്മർ പ്രതിഭാ പുരസ്കാരങ്ങൾക്ക് നടൻ സന്തോഷ് കീഴാറ്റൂർ, നിർമ്മാതാവ് മൊട്ടമ്മൽ രാജൻ, ആലക്കോട് ഫിലിംസിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.കെ.ഹരിദാസ്, മനോരമ ന്യൂസ് സീനിയർ ന്യൂസ് പ്രൊഡ്യൂസർ വിവേക് മുഴക്കുന്ന് എന്നിവരെ തിരഞ്ഞെടുത്തു. മികച്ച പുതുമുഖ നായകൻ: അർജുൻ, നായിക: അനഘ, സഹനടൻ: സുനിൽസൂര്യ, സഹനടി: ഉണ്ണിമായ, ചലച്ചിത്ര അഭിമുഖം: മധു എന്ന വലിയ പേര് (ഭാനുപ്രകാശ് - മാതൃഭൂമി ആഴ്ചപ്പതിപ്പ്), ചലച്ചിത്ര പുസ്തകം: മമ്മൂട്ടി നാട്യങ്ങളില്ലാതെ നിറക്കൂട്ടില്ലാതെ (രമേഷ് പുതിയമഠം), ടെലിവിഷൻ വിനോദ പരിപാടി: കോമഡി തില്ലാന...